.post h3 {display: none !important;}

About Me

My Photo
ഓര്‍മകളില്‍ മഴക്കാടുകള്‍ പോറ്റുന്നവരുടെ പ്രണയം അങ്ങനെയാണ്. മറയത്ത് പടച്ച് വിട്ട വെടിയുണ്ട പോലെ....!

#feeling dumbed




അത്യാവശ്യം നല്ല
ഷോക്ക് അടിപ്പിച്ചിട്ടും
മാറാത്ത ഒരു ഭ്രാന്ത്.
#feeling dumbed

ഭ്രാന്തിന്റെ ഇടവേളകൾ
ആകുന്നു പ്രണയങ്ങൾ..
ഒരു വലിയ നഗരത്തിൽ
ഇടയ്ക്കിടെ അപകടത്തിൽ
പെട്ട് പോകുന്ന കാറുകൾ പോലെ.

ഒരു കാറു പോലെ ആകുന്നു
ഭ്രാന്തുകൾ.
ഫുൾ ടാങ്ക്‌ എണ്ണ
തീരുന്നിടത്ത്  വഴി
ബാക്കിയാക്കി ഒറ്റപെട്ട്
പോകുന്ന കാറുകൾ പോലെ.

ഉപേക്ഷിക്കപെട്ട കാറുകൾക്ക്
എത്ര ഭ്രാന്തുകളുടെ
എത്ര പ്രണയങ്ങളുടെ
ഓർമകൾ ഉണ്ടാവും..!

ഒരു അടയാളവും നല്കനാവാതെ
ഏതെങ്കിലും ഒരു
റിക്കവറി വാൻ അവരെ
കണ്ടെടുക്കുന്നത് വരെ
ഒളിച്ചിരിക്കാൻ
നിശബ്ദമായി
ഒന്നു തുരുമ്പിക്കുവാൻ
കാറ്റു ബലം ഒഴിച്ചുവിട്ട്
ഒന്നു മണ്ണിനെ ചുംബിക്കുവാൻ
അത്രയേ വേണ്ടിയിരുന്നുള്ളൂ.

കണ്ടെടുക്കപെട്ട് ,
അടുക്കി വെച്ചവരെ
നോക്കി ഉരുക്ക് ശാലകൾ
പുഞ്ചിരിക്കുന്നതിനെക്കാൾ
വലിയ സ്ഥിരത
ഇനി ഒരു ലോകത്തും
ഉണ്ടാകാൻ ഇടയില്ല

അത്യാവശ്യം നല്ല
ഷോക്ക് അടിപ്പിച്ചിട്ടും
മാറാത്ത ഒരു ഭ്രാന്ത് .
#feeling dumbed

പ്രണയങ്ങള്‍ / പ്രണയം




ഓര്‍മകളില്‍ മഴക്കാടുകള്‍ പോറ്റുന്നവരുടെ  
പ്രണയം അങ്ങനെയാണ്.
മറയത്ത്  പടച്ച് വിട്ട വെടിയുണ്ട പോലെ....!
തറച്ച്‌ കയറുന്നവരുടെ ഹൃദയത്തിനു മാത്രം 
തിരിച്ചറിയാന്‍ പാകത്തില്‍ പതുങ്ങിയെ വരൂ...!

*             *             *             *               
നിറയെ പറവകളെ കുടിയിരുത്തിയ ഒരു തടാകം 
അതിന്റെ ഉറവകളില്‍ ‍എവിടെയോ വെച്ചാണ്‌ 
ഒരു പായകപ്പല്‍  അതിന്റെ 
സമുദ്രത്തെ കണ്ടെത്തിയത് . 
പിന്നീട്, ഒരു താക്കോല്‍ ദ്വാരത്തിനു അപ്പുറം 
ഒരേ ഊഷ്മാവില്‍ ഒട്ടിച്ചേര്‍ന്നു 
പറവകളെ തുറന്ന്  വിട്ടത് .

എന്‍റെ സയണിസ്റ്റ് ചായ കപ്പും ഖലീല്‍ ജിബ്രാനും...

അവസാന പേജും വായിച്ച് തീര്‍ത്ത്,
പുറം ചട്ടയില്‍ കണ്ണോടിച്ച്,
പുസ്തകം മടക്കി വെച്ചിട്ടാണ് 
ചായ കുടിക്കാന്‍ പോയത്.......!!!
അവിടെ നിന്ന് കരകള്‍ നീന്തി,
ചോര മണക്കുന്ന, അടിവേര് തിരയാനാവാത്ത 
മണ്ണിലൂടെ ഊളിയിട്ടു
പല കൊടികളില്‍ പൊതിഞ്ഞ
ഒരു പാട് കുഞ്ഞ് ഹൃദയങ്ങളിലേക്ക്.....
(അല്ലായിരുന്നോ ??, അല്ല )
ഒരു കടും ചായയിലേക്ക് ആണ് ഞാന്‍ പിടിവിട്ട്  വീണത്‌.
എന്തിനാണ് അവര്‍ കുരുന്നുകളെ കൊല്ലുന്നത്......!
ആശുപത്രി മുറിയിലെ അലര്‍ച്ചയില്‍ നിന്ന് 
വീണ്ടും മണ്ണിലൂടെ നീന്തി പുസ്തകത്തിലേക്ക്.
എന്‍റെ വായനെയെ കൊല്ലാന്‍ ആണോ അവിടെ ഷെല്ലുകള്‍ ഇടുന്നത്..?
അവന്‍റെ അമ്മയെ അവര്‍ ബലാല്‍സംഗം ചെയ്തോട്ടെ
എനിക്ക് ജിബ്രാന്‍റെ പ്രണയ കവിതകളെങ്കിലും വായിച്ച് തീര്‍ക്കണം.....!
മരണത്തില്‍ ചിരിക്കാന്‍ കഴിവുള്ളവര്‍ മരിക്കട്ടെ 
ഒന്നിച്ചു കുഴിച്ചു മൂടുമ്പോള്‍ 
അവരും മണ്ണിലൂടെ നീന്തട്ടെ ...
സല്ലപിക്കട്ടെ..
പരിഭവങ്ങള്‍ പറയട്ടെ ......!

പേരറിയാത്ത മരത്തിനു ചതുരപെട്ടിയോട് പറയാന്‍ ഉള്ളത്...!

അന്ന്,
ജനാലകള്‍ക്ക് അരികില്‍ വെച്ച് നാം ചുംബിച്ചപ്പോള്‍ 
തൊടിയിലെ പേരറിയാത്ത മരം ഒളിഞ്ഞു നോക്കിയത് 
നീ കണ്ടിരുന്നോ??
നിന്‍റെ കണ്ണുകളില്‍ ഏറ്റവും സുന്ദരമായ രാത്രി പിറക്കുന്നതും
ഏറ്റവും നല്ല വീഞ്ഞ് പുളിക്കുന്നതും 
എന്നെ പോലെ  ആ മരവും കണ്ടിരുന്നോ?? 

*        *        *        *        *      

പിന്നൊരിയ്ക്കല്‍,
ഇടയ്ക്കിടെ പെയ്ത മഴ,
വിരലുകള്‍ ചേര്‍ത്ത്, ഇടറാതെ 
ഏറ്റു വാങ്ങിയത് ഓര്‍മയില്ലേ ....:) :) :)
അന്ന് ഓരോ മഴ തുള്ളിയും ഇലകളിലൂടെ 
തെന്നി ചില്ലകള്‍ക്ക് ഇടയിലൂടെ  നിന്‍റെ കാല്‍പാദങ്ങളില്‍ 
വീഴുന്നത് എത്ര കൌതുകതോട് 
കൂടിയാണ് ഞാന്‍ നോക്കി ഇരുന്നത് എന്ന് അറിയാമോ??
"ഇനി എനിക്ക് നിന്‍റെ കാല്‍പാദങ്ങളില്‍ ഉമ്മ വെക്കണം 
പിന്നെ നനുത്ത കണ്ണുകളില്‍ "

*        *        *        *        *       

പെട്ടന്ന്, 
എവിടെ നിന്നോ കുറെ ചതുരപെട്ടികള്‍ 
അത് കണ്ണുകള്‍ വിടര്‍ത്തി നമ്മുടെ കോര്‍ത്തിരുന്ന
വിരലുകള്‍  പിന്തുടര്‍ന്ന് നമ്മെ ഒപ്പി എടുക്കുന്നു....!!!
നിന്‍റെ കാല്‍പാദങ്ങള്‍ 
നിന്‍റെ നനുത്ത കണ്ണുകള്‍..
എന്‍റെ കൈവിരലുകളുടെ ഭ്രാന്തത ...!!
ഒന്നിന്നു പുറകെ ഒന്നായി കുറെ ചതുരപെട്ടികള്‍
ഈ ലോകത്ത് ഇതിനു മാത്രം ചതുരപെട്ടികളോ???
ജനലുകള്‍, ഇല്ലായിരുന്നോ??
നമ്മള്‍ ചുംബിച്ചത് പേരറിയാത്ത മരം മാത്രമല്ലെ കണ്ടത്???
ഇനി വനവാസം ആണ് പോലും....

എന്‍റെ കാരണങ്ങള്‍...


നിന്‍റെ നെഞ്ചില്‍ ഞാന്‍ മുളപ്പിച്ച ഞാന്‍
ചിറകുകള്‍ക്ക് ...
നിന്‍റെ നാഭിയില്‍ ഞാന്‍ കോറിയിട്ട
വരയന്‍ ചുംബനങ്ങള്‍ക്ക് ....

പിന്നീട് വറുതിയിലാത്ത
രാത്രികള്‍ക്കും പുലരികല്‍ക്കുമിടയില്‍
വിരലുകള്‍ കോര്‍ത്ത്‌ പിടിച്ച്
എണ്ണിയും ഒതുക്കിയും  നമ്മളറിഞ്ഞ വെള്ളികാശ് ...
സൌഹൃദത്തിന്റെ കറുത്ത പുഞ്ചിരിക്കും
നിന്‍റെ കണ്ണുനീര്‍ ഉറ്റി വെളുത്ത  പകലുക്കള്‍കുമിടയില്‍
നിത്യശാന്തി...
ഒടുവില്‍ തിരശീലകള്‍ക്ക് പിറകില്‍
നിന്‍റെ കൈയ്യില്‍ ഒതുങ്ങാതെ
ശിശുമരണങ്ങളുടെ കുപ്പി കാഴ്ചകള്‍...

പടര്‍ന്നു കയറാന്‍ അടങ്ങാത്ത പകയുമായി
നിന്‍റെ കവിത...
നിന്നെ പ്രണയിച്ച കവികള്‍ക്ക് ....
നിന്‍റെ വിഷം കുടിച്ചു മരിച്ച കാമുകന്മാര്‍ക്ക്......

വാക്കിലേക്ക്....


അര്‍ത്ഥങ്ങള്‍ തിരയും തോറും
മാഞ്ഞുപോവുന്നു വാക്കുകള്‍...
അത് കൊണ്ടാണ്
എഴുതി പതിപ്പിക്കാന്‍ തീരുമാനിച്ചത്....
അല്ലെങ്കിലും വാക്കിലും വാക്യങ്ങളിലും
തെറ്റ് പറ്റിയത് എനിക്കാണല്ലോ.
നീ പ്രയാണം എന്ന് പറഞ്ഞപ്പോള്‍
ഞാന്‍ കേട്ടത് പ്രണയം എന്നായിരുന്നു.....
ഒടുവില്‍ പിരിയാമെന്നുറച്ചതും
ഏതോ വാക്കിന്‍റെ കഴുത്തില്‍ പിടിച്ചായിരുന്നല്ലോ?
അക്ഷരത്തെറ്റിന്
കോളേജ് കാന്‍റീനിലെ ഒഴിഞ്ഞ
മൂലയിലെ പൊട്ടികച്ചിലിന്‍റെ ശബ്ദമാണെന്ന്
എന്നെ പഠിപിച്ചത് നീയായിരുന്നു....
അലക്കി തേച്ച അക്ഷര വടിവും
ന്നാവടക്കമുള്ള വാക്കുകളുമായി
അധീനപെടാതെ ഞാന്‍ പറയാന്‍ പഠിച്ചപ്പോള്‍....
നിന്റെ പേര് അന്യനന്റെ കൂടെ
കൂട്ടി ചേര്‍ത്തത് ‌ വായിച്ചാണ്
അക്ഷരങ്ങളെ അറിഞ്ഞത്.....

നന്ദി...തെറ്റാതെ വായിക്കാന്‍ പഠിപ്പിച്ചതിനു
അക്ഷരങ്ങളെ തിരയാതെ അര്‍ത്ഥങ്ങള്‍
അറിയിച്ചതിനു.....
വഴുതി പോയ മൌനത്തില്‍ നിന്ന് വാക്കിലേക്ക്
തിരിച്ചു കൊണ്ട് വന്നതിനു.....

ലാളിത്യം വേണം പോലും...മനസില്ല..!!






ഒരിക്കല്‍...

നീ ഇരുട്ടിന്‍റെ യാമങ്ങളില്‍
കവിതകള്‍ എഴുതുകയായിരുന്നു...
അന്ന് ഞാന്‍ നിന്‍റെ കാമുകിയുടെ കിടക്ക പങ്കിടുകയായിരുന്നു .....
മറ്റൊരിക്കല്‍ നീ തോക്കില്‍ തിരകള്‍ നിറക്കുകയായിരുന്നു...
അന്ന്....
ഞാന്‍ നിന്‍റെ തിരകള്‍ക് എത്താന്‍ പറ്റാത്ത ദൂരങ്ങളില്‍
നീതിയെ പറ്റി സംസാരികുകയായിരുന്നു....

പക്ഷെ..
മരണങ്ങള്‍ പോലെ ഞാന്‍ ഭയക്കുന്നു...
നിന്‍റെ നെഞ്ചില്‍ ചിറകുകള്‍ മുളയ്കുന്ന കാലം....
നീ വായിച്ചു തീര്‍ത്ത പുസ്തകങ്ങളുടെ
കനം കുറഞ്ഞ നേര്‍ത്ത കൈകള്‍
എന്നെ നെരിച്ചു കൊല്ലുമെന്ന്....
നിന്‍റെ കാമുകിയുടെ വീണുടുഞ്ഞ മഞ്ചാടി ചുവപ്പ്....
എന്‍റെ നെഞ്ഞിലേക്ക് പടരുമോ എന്ന്....

എനിക്ക് അറിയാം...
അതിനു മുന്‍പ് തെരുവുകളില്‍ നിന്‍റെ.....
പരാജയങ്ങള്‍ അവര്‍ ആഘോഷികുമെന്നു....
ഒരു നാള്‍ നിന്‍റെ ചങ്കും അവരുടെ വേട്ട
പട്ടികളാല്‍ കീറി മുറിയ്കപെടുമെന്നു....
അവരുടെ കൊട്ടകങ്ങളില്‍ നിന്‍റെ കഥയും
ഒരു ഓര്‍മപെടുത്തല്‍ പോലെ ആടി തീര്‍ക്കുമെന്ന്...
നിന്‍റെ തോക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷികുന്നവര്‍
ഒരു റാന്തല്‍ വെളിച്ചത്തില്‍ തെളിഞ്ഞു വറ്റി തീരുമെന്ന്....

അങ്ങനെ നിന്‍റെ മരണം
കാലങ്ങളുടെ ആഘോഷമായി തീരുമെന്ന്....

* * * *

അവിടെ അവരുടെ വാശി ജയിക്കും...
നിന്‍റെ മരണം ഒരു കവിത പോലെ ലളിതമാവും.