.post h3 {display: none !important;}

എന്‍റെ സയണിസ്റ്റ് ചായ കപ്പും ഖലീല്‍ ജിബ്രാനും...

അവസാന പേജും വായിച്ച് തീര്‍ത്ത്,
പുറം ചട്ടയില്‍ കണ്ണോടിച്ച്,
പുസ്തകം മടക്കി വെച്ചിട്ടാണ് 
ചായ കുടിക്കാന്‍ പോയത്.......!!!
അവിടെ നിന്ന് കരകള്‍ നീന്തി,
ചോര മണക്കുന്ന, അടിവേര് തിരയാനാവാത്ത 
മണ്ണിലൂടെ ഊളിയിട്ടു
പല കൊടികളില്‍ പൊതിഞ്ഞ
ഒരു പാട് കുഞ്ഞ് ഹൃദയങ്ങളിലേക്ക്.....
(അല്ലായിരുന്നോ ??, അല്ല )
ഒരു കടും ചായയിലേക്ക് ആണ് ഞാന്‍ പിടിവിട്ട്  വീണത്‌.
എന്തിനാണ് അവര്‍ കുരുന്നുകളെ കൊല്ലുന്നത്......!
ആശുപത്രി മുറിയിലെ അലര്‍ച്ചയില്‍ നിന്ന് 
വീണ്ടും മണ്ണിലൂടെ നീന്തി പുസ്തകത്തിലേക്ക്.
എന്‍റെ വായനെയെ കൊല്ലാന്‍ ആണോ അവിടെ ഷെല്ലുകള്‍ ഇടുന്നത്..?
അവന്‍റെ അമ്മയെ അവര്‍ ബലാല്‍സംഗം ചെയ്തോട്ടെ
എനിക്ക് ജിബ്രാന്‍റെ പ്രണയ കവിതകളെങ്കിലും വായിച്ച് തീര്‍ക്കണം.....!
മരണത്തില്‍ ചിരിക്കാന്‍ കഴിവുള്ളവര്‍ മരിക്കട്ടെ 
ഒന്നിച്ചു കുഴിച്ചു മൂടുമ്പോള്‍ 
അവരും മണ്ണിലൂടെ നീന്തട്ടെ ...
സല്ലപിക്കട്ടെ..
പരിഭവങ്ങള്‍ പറയട്ടെ ......!