ഓര്‍മകളില്‍ മഴക്കാടുകള്‍ പോറ്റുന്നവരുടെ
പ്രണയം അങ്ങനെയാണ്.
മറയത്ത് പടച്ച് വിട്ട വെടിയുണ്ട പോലെ....!
തറച്ച് കയറുന്നവരുടെ ഹൃദയത്തിനു മാത്രം
തിരിച്ചറിയാന്‍ പാകത്തില്‍ പതുങ്ങിയെ വരൂ...!
* * * *
നിറയെ പറവകളെ കുടിയിരുത്തിയ ഒരു തടാകം
അതിന്റെ ഉറവകളില്‍ എവിടെയോ വെച്ചാണ്
ഒരു പായകപ്പല്‍ അതിന്റെ
സമുദ്രത്തെ കണ്ടെത്തിയത് .
പിന്നീട്, ഒരു താക്കോല്‍ ദ്വാരത്തിനു അപ്പുറം
ഒരേ ഊഷ്മാവില്‍ ഒട്ടിച്ചേര്‍ന്നു
പറവകളെ തുറന്ന് വിട്ടത് .