
അര്‍ത്ഥങ്ങള്‍ തിരയും തോറും
മാഞ്ഞുപോവുന്നു വാക്കുകള്‍...
അത് കൊണ്ടാണ്
എഴുതി പതിപ്പിക്കാന്‍ തീരുമാനിച്ചത്....
അല്ലെങ്കിലും വാക്കിലും വാക്യങ്ങളിലും
തെറ്റ് പറ്റിയത് എനിക്കാണല്ലോ.
നീ പ്രയാണം എന്ന് പറഞ്ഞപ്പോള്‍
ഞാന്‍ കേട്ടത് പ്രണയം എന്നായിരുന്നു.....
ഒടുവില്‍ പിരിയാമെന്നുറച്ചതും
ഏതോ വാക്കിന്‍റെ കഴുത്തില്‍ പിടിച്ചായിരുന്നല്ലോ?
അക്ഷരത്തെറ്റിന്
കോളേജ് കാന്‍റീനിലെ ഒഴിഞ്ഞ
മൂലയിലെ പൊട്ടികരച്ചിലിന്റെ ശബ്ദമാണെന്ന്
എന്നെ പഠിപിച്ചത് നീയായിരുന്നു....
അലക്കി തേച്ച അക്ഷര വടിവും
ന്നാവടക്കമുള്ള വാക്കുകളുമായി
അധീനപെടാതെ ഞാന്‍ പറയാന്‍ പഠിച്ചപ്പോള്‍....
നിന്റെ പേര് അന്യനന്റെ കൂടെ
കൂട്ടി ചേര്‍ത്തത് വായിച്ചാണ്
അക്ഷരങ്ങളെ അറിഞ്ഞത്.....
നന്ദി...തെറ്റാതെ വായിക്കാന്‍ പഠിപ്പിച്ചതിനു
അക്ഷരങ്ങളെ തിരയാതെ അര്‍ത്ഥങ്ങള്‍
അറിയിച്ചതിനു.....
വഴുതി പോയ മൌനത്തില്‍ നിന്ന് വാക്കിലേക്ക്
തിരിച്ചു കൊണ്ട് വന്നതിനു.....
മാഞ്ഞുപോവുന്നു വാക്കുകള്‍...
അത് കൊണ്ടാണ്
എഴുതി പതിപ്പിക്കാന്‍ തീരുമാനിച്ചത്....
അല്ലെങ്കിലും വാക്കിലും വാക്യങ്ങളിലും
തെറ്റ് പറ്റിയത് എനിക്കാണല്ലോ.
നീ പ്രയാണം എന്ന് പറഞ്ഞപ്പോള്‍
ഞാന്‍ കേട്ടത് പ്രണയം എന്നായിരുന്നു.....
ഒടുവില്‍ പിരിയാമെന്നുറച്ചതും
ഏതോ വാക്കിന്‍റെ കഴുത്തില്‍ പിടിച്ചായിരുന്നല്ലോ?
അക്ഷരത്തെറ്റിന്
കോളേജ് കാന്‍റീനിലെ ഒഴിഞ്ഞ
മൂലയിലെ പൊട്ടികരച്ചിലിന്റെ ശബ്ദമാണെന്ന്
എന്നെ പഠിപിച്ചത് നീയായിരുന്നു....
അലക്കി തേച്ച അക്ഷര വടിവും
ന്നാവടക്കമുള്ള വാക്കുകളുമായി
അധീനപെടാതെ ഞാന്‍ പറയാന്‍ പഠിച്ചപ്പോള്‍....
നിന്റെ പേര് അന്യനന്റെ കൂടെ
കൂട്ടി ചേര്‍ത്തത് വായിച്ചാണ്
അക്ഷരങ്ങളെ അറിഞ്ഞത്.....
നന്ദി...തെറ്റാതെ വായിക്കാന്‍ പഠിപ്പിച്ചതിനു
അക്ഷരങ്ങളെ തിരയാതെ അര്‍ത്ഥങ്ങള്‍
അറിയിച്ചതിനു.....
വഴുതി പോയ മൌനത്തില്‍ നിന്ന് വാക്കിലേക്ക്
തിരിച്ചു കൊണ്ട് വന്നതിനു.....