.post h3 {display: none !important;}

ലാളിത്യം വേണം പോലും...മനസില്ല..!!






ഒരിക്കല്‍...

നീ ഇരുട്ടിന്‍റെ യാമങ്ങളില്‍
കവിതകള്‍ എഴുതുകയായിരുന്നു...
അന്ന് ഞാന്‍ നിന്‍റെ കാമുകിയുടെ കിടക്ക പങ്കിടുകയായിരുന്നു .....
മറ്റൊരിക്കല്‍ നീ തോക്കില്‍ തിരകള്‍ നിറക്കുകയായിരുന്നു...
അന്ന്....
ഞാന്‍ നിന്‍റെ തിരകള്‍ക് എത്താന്‍ പറ്റാത്ത ദൂരങ്ങളില്‍
നീതിയെ പറ്റി സംസാരികുകയായിരുന്നു....

പക്ഷെ..
മരണങ്ങള്‍ പോലെ ഞാന്‍ ഭയക്കുന്നു...
നിന്‍റെ നെഞ്ചില്‍ ചിറകുകള്‍ മുളയ്കുന്ന കാലം....
നീ വായിച്ചു തീര്‍ത്ത പുസ്തകങ്ങളുടെ
കനം കുറഞ്ഞ നേര്‍ത്ത കൈകള്‍
എന്നെ നെരിച്ചു കൊല്ലുമെന്ന്....
നിന്‍റെ കാമുകിയുടെ വീണുടുഞ്ഞ മഞ്ചാടി ചുവപ്പ്....
എന്‍റെ നെഞ്ഞിലേക്ക് പടരുമോ എന്ന്....

എനിക്ക് അറിയാം...
അതിനു മുന്‍പ് തെരുവുകളില്‍ നിന്‍റെ.....
പരാജയങ്ങള്‍ അവര്‍ ആഘോഷികുമെന്നു....
ഒരു നാള്‍ നിന്‍റെ ചങ്കും അവരുടെ വേട്ട
പട്ടികളാല്‍ കീറി മുറിയ്കപെടുമെന്നു....
അവരുടെ കൊട്ടകങ്ങളില്‍ നിന്‍റെ കഥയും
ഒരു ഓര്‍മപെടുത്തല്‍ പോലെ ആടി തീര്‍ക്കുമെന്ന്...
നിന്‍റെ തോക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷികുന്നവര്‍
ഒരു റാന്തല്‍ വെളിച്ചത്തില്‍ തെളിഞ്ഞു വറ്റി തീരുമെന്ന്....

അങ്ങനെ നിന്‍റെ മരണം
കാലങ്ങളുടെ ആഘോഷമായി തീരുമെന്ന്....

* * * *

അവിടെ അവരുടെ വാശി ജയിക്കും...
നിന്‍റെ മരണം ഒരു കവിത പോലെ ലളിതമാവും.